7 വർഷമായി ഞങ്ങളെ ഇവിടെ തളച്ചിട്ടിരിക്കുകയാണ്. ഞങ്ങൾക്കെവിടെയും പോകാൻ പറ്റുന്നില്ല, ഭൂമി വിൽക്കാൻ പറ്റുന്നില്ല, വീടെടുക്കാൻ കഴിയുന്നില്ല. കടകൾ ഉണ്ടാക്കാൻ പറ്റുന്നില്ല. 3000 പേർ വരുന്ന വീട്ടുകാരേ ബന്ദികളാക്കി വച്ചിരിക്കുന്ന പ്രക്രിയയാണ് നടത്തി വച്ചിരിക്കുന്നത്. പരിഹാരമുണ്ടായേ പറ്റൂ. നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ ശാശ്വതമായ സമാധാനം ഉണ്ടാകൂ. അതു വരെ ഇവിടെ നിന്ന് പോകാനും പറ്റില്ല, നിൽക്കാനും പറ്റില്ല എന്ന അവസ്ഥയാണ്."
നാലേ മുക്കാൽ പഞ്ചായത്തുകളിൽ മാത്രം നിർമിക്കുന്ന അമ്പായത്തോട് മട്ടന്നൂർ നാല് വരി പാത നാട്ടുകാർക്ക് കുരുക്കായി മാറുമെന്ന ആശങ്ക വർധിക്കുന്നു. കിഫ്ബി റോഡുകളിൽ ടോൾ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം കൂടി സർക്കാരിൽ നിന്ന് ഉയർന്നതോടെ വികസന വാദികൾ എല്ലാം രംഗത്ത് നിന്ന് നിഷ്ക്രമിക്കാനുള്ള നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. കൊട്ടിയുരിലെ അമ്പായത്തോട്ടിൽ, കൊട്ടിയൂർ വന്യജീവി സങ്കേതത്തിൻ്റെ കവാടത്തിൽ തുടങ്ങി മട്ടന്നൂർ ടൗണിൻ്റെ മൂലയിൽ അവസാനിക്കുന്നതാണ് നാല് വരി പാത. പറച്ചിലൊക്കെ പറയുമ്പോൾ മാനന്തവാടി - കൊട്ടിയൂർ -പേരാവൂർ - മട്ടന്നൂർ വിമാനതാവള 4 വരി പാതയെന്നൊക്കെ പറയുമെങ്കിലും മാനന്തവാടിയിലേക്കോ എന്തിനേറേ പാൽച്ചുരത്തേക്കോ പോലും നാല് വരിക്ക് നീളമുണ്ടാകില്ല എന്നതാണ് ഇതുവരെയുള്ള തീരുമാനം. അമ്പായതോട് മുതൽ മലയോര ഹൈവേ എന്ന പേരിൽ 12 മീറ്റർ വീതിയുള്ള റോഡാണ് മാനന്തവാടി വരെ നിർമിച്ചിട്ടുള്ളത്. ബോയ്സ് ടൗൺ മുതൽ രണ്ട് വരി പാതയുടെ പണികൾ പൂർത്തിയാക്കി കഴിഞ്ഞു. കൊട്ടിയൂർ ബോയ്സ് ടൗൺ റോഡും രണ്ടു വരി പാതയാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷെ അവിടെയും റോഡ് ഫണ്ട് ബോർഡ് എന്ന് പറയപ്പെടുന്ന കമ്പനി പറയുന്നതനുസരിച്ചാണെങ്കിൽ ലഭ്യമാകുന്ന പരമാവധി വീതിയിൽ റോഡ് നിർമിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. വെറും 3.8 മീറ്റർ മാത്രം വീതിയുള്ള റോഡ് ഭാഗവും ഇവിടുണ്ട്. അടരുകളായ പാറയും ഉറപ്പില്ലാത്തതും മണൽ സമാനമായ മണ്ണും ഉള്ള പ്രദേശത്ത് വീതി കൂട്ടി റോഡ് നിർമിക്കാൾ നൂറു കണക്കിന് കോടികൾ വരെ ചിലവാക്കാൻ അവസരം തേടിയാണ് പൊതുമരാമത്ത് വകുപ്പും ഉദ്യോഗസ്ഥരും കൊതിയോടെ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പ് വികസനമെത്തുന്നതിനെ ഓർത്തുള്ള പുളകം കൊണ്ടല്ല, നല്ല പോലെ കോടികൾ കൊണ്ട് അമ്മാനമാടാനുള്ള അവസരം കിട്ടുമെന്നുള്ള ആർത്തി കൊണ്ടാണ്. ഏതായാലും നാലേ മുക്കാൽ പഞ്ചായത്തിലെ നാല് വരി പാത നിർമാണത്തിന്ന് 1900 കോടിയും ഒരുക്കി 2017ൽ പിണറായി സർക്കാർ ഒരു വിജ്ഞാപനം ഇറക്കിയെന്നാണ് പറയപ്പെടുന്നത്. ഇതോടെ നാടിൻ്റെ വികസനവാദികൾ എല്ലാം ആവേശത്തിലായി. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കും തിരിച്ചും സുഗമ യാത്രയൊരുക്കാൻ വേണ്ടിയെന്ന് പറഞ്ഞ് വെറും നാലേ മുക്കാൽ പഞ്ചായത്തിൽ മാത്രം 4 വരി പാത നിർമിച്ച് വികസനമെത്തിക്കുന്ന മാജിക് ഈ സർക്കാരിനല്ലാതെ മറ്റാർക്കും പറ്റില്ല. സർക്കാരിൻ്റ മാജിക്കിനെ പറ്റി കേട്ടയുടൻ തന്നെ വികസന കുതുകികളായ സിപിഎം- കോൺഗ്രസ് - ബിജെപി കക്ഷികൾ എല്ലാം നാലേമുക്കാൽ പഞ്ചായത്തിലെ 4 വരി പാതയ്ക്ക് മുറവിളി തുടങ്ങി. ഒടുവിൽ സർവ്വേ നടത്തി. പഴയ മലയോര ഹൈവേയെ റോഡ് ഫണ്ട് ബോർഡ് എന്ന കമ്പനിക്ക് കീഴിലാക്കി. അങ്ങനെ നാട്ടുകാരെ ഭീഷണിപ്പെടുത്തിയും പറ്റിച്ചും സൗജന്യമായി 12 മീറ്റർ വീതിയിൽ ഭൂമി ഉറപ്പാക്കിയ ശേഷം വെറും അഞ്ചര മീറ്റർ വീതിയിൽ ടാറിങ്ങും നടത്തിയ മലയോര ഹൈവേ ഒരു സുപ്രഭാതത്തിൽ റോഡ് ഫണ്ട് ബോർഡിൻ്റെ അക്കൗണ്ടിലായി. മലയോര ഹൈവേയിൽ ഫുട്പാത്തും ഡ്രെയ്നേജും ഉണ്ടാക്കുമെന്ന സർക്കാർ പ്രഖ്യാപന പ്രകാരം കാത്തിരുന്ന ജനത്തിൻ്റെ കൃഷിയിടത്തിലൂടെ മലവെള്ളപ്പാച്ചിൽ 10 വർഷത്തിലധികമായി തുടരുകയാണ്. ആ വെള്ളം റോഡിലൊഴുകി ഗതാഗത തടസം പതിവാണ്. കാരണം. ഡ്രെയ്നേജില്ല! പണിതില്ല. ഫുട്പാത്ത് നിർമിക്കേണ്ട ഭാഗത്തെല്ലാം കുഴിയും കാടും നിറഞ്ഞതിനാൽ നടന്നു പോകുന്നവരെല്ലാം ടാർ റോഡിൻ്റെ നടുവിലുടെയാണ് നടന്നു പോകുന്നത്. ജനത്തെ ഭീഷണിപ്പെടുത്തി വാങ്ങിയ 12 മീറ്റർ വീതിയിലുള്ള ഭൂമി ഉണ്ടായിട്ടും മികച്ച റോഡ് നിർമിക്കാൻ സാധ്യത ഉണ്ടായിരുന്നിട്ടും വെറും അഞ്ചര മീറ്റർ റോഡ് മാത്രം നിർമിച്ച സർക്കാരുകൾ റോഡിന് വീതി കുറവായതിനാൽ അസൗകര്യമാണ് എന്ന ന്യായം പറഞ്ഞാണ് 24 മീറ്റർ വീതിയിൽ റോഡുണ്ടാക്കി നാലേ മുക്കാൽ പഞ്ചായത്തിൽ വികസനമെത്തിക്കാൻ ശ്രമിക്കുന്നത്. കൈവശമുള്ള ഭൂമി ഉപയോഗിച്ച് സൗകര്യമൊരുക്കിയ ശേഷം അതുകൊണ്ട് പ്രശ്നമാണെങ്കിൽ മാത്രം വീതി കൂട്ടുന്നതിനെ കുറിച്ച് ചിന്തിച്ചാൽ മതിയായിരുന്നു. എന്നാൽ വികസനവാദികൾ നിലവിൽ കൈവശമുള്ളതിൻ്റെ മൂന്നിൽ രണ്ട് ഭാഗവും ഉപയോഗിക്കാതെയിരുന്ന ശേഷം വലിയ അസൗകര്യമാണ് നാട്ടിലെന്ന് പറയുന്ന സർക്കാരും അതിൻ്റെ നയങ്ങളെ ചുമക്കുന്ന വികസനവാദികളും വെറും കോമഡിയല്ല, അന്താരാഷ്ട്ര കോമഡിയാണ്. വികസനവാദികളുടെ ഘോഷയാത്ര നടക്കുന്നതിനിടയിലാണ് ഭൂമി അളന്നു അലൈൻമെൻ്റ് നിശ്ചയിച്ചത്. 24 മീറ്റർ മുതൽ 40 മീറ്റർ വരെ അളന്ന് കുറ്റിയിട്ടതോടെ 4 വരി പാതയുടെ ഒരു ഭാഗത്തെ പ്രാരംഭ പ്രദേശം മുതലുള്ള ടൗണുകൾ ഇല്ലാതാകും എന്ന് മാത്രമല്ല ആ നാട്ടിലെ സമതല ഭൂമി പോലും ഇല്ലാതാകും എന്ന സ്ഥിതിയായിരുന്നു. കൊട്ടിയൂർ പോലെയുള്ള പ്രദേശങ്ങളിൽ രണ്ട് മലകൾക്കിടയിലാണ് ജനവാസ കേന്ദ്രങ്ങളുള്ളത്. ആ മലകൾക്കിടയിലെ സമതലമെന്ന് പറയുന്നത് വെറും 25 മീറ്റർ മുതൽ 500 മീറ്റർ വരെയൊക്കെ മാത്രമാണുള്ളത്. ആ സമതലത്തിലാണ് റോഡും പുഴയയും സ്കൂളും ടൗണും ഒക്കെയുള്ളത്. അതെല്ലാം ഇടിച്ചു നിരത്തി എങ്ങുമെത്താത്ത ഒരു 4 വരി പാത സൃഷ്ടിക്കാൻ കഴിയുന്നത് തന്നെ ഒരു കഴിവാണ്. എന്തായാലും അലൈൻമെൻ്റ് കഴിഞപ്പോൾ തട്ടുകട മുതൽ മഹാക്ഷേത്രം വരെയും സ്കൂളുമുതൽ കോഴിക്കുട് വരെയും പൊളിക്കേണ്ടി വരും. വീടുകൾ ഒക്കെ പൊളിച്ച് മാറ്റണം. അമ്പായത്തോട്, കണ്ടപ്പുനം, മന്ദം ചേരി, പാമ്പറപ്പാൻ, ഇരട്ടത്തോട്, ചാണപ്പാറ തുടങ്ങിയ 20 ൽ അധികം ചെറു ടൗണുകൾ എല്ലാം അപ്രത്യക്ഷമാകും. കൊട്ടിയൂർ, ചുങ്കക്കുന്ന്, കണിച്ചാർ, മണത്തണ തുടങ്ങിയ എട്ടോളം വലിയ ടൗണുകളും ഇല്ലാതാകും. ചെറുതും വലുതുമായ ടൗണുകളെല്ലാം അപ്രത്യക്ഷമാകുന്നതോടെ നാടിൻ്റെ കെട്ട് ചെത്തും. പിന്നെ വനവും വന്യജീവികളും വനം വകുപ്പും കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതി വരും.
ഏകദേശം 3500ൽ അധികം കുടുംബങ്ങളെയാണ് ഈ പൊളിച്ചുനീക്കൽ, തകർക്കൽ വികസനം നേരിട്ടു ബാധിക്കുക. വ്യാപാര സ്ഥാപനങ്ങൾ ഇല്ലാതാകും, തൊഴിൽ നഷ്ടപ്പെടും, പുനരധിവാസം പ്രതിസന്ധിയിലാകും ബദൽ സംവിധാനങ്ങൾ കണ്ടെത്താൻ കഴിയാതെ വരും.
കണ്ണൂർ വിമാനത്താവളത്തിലേക്കെന്ന പേരിൽ ജില്ലയിലെ നാല് റോഡുകളാണ് നാല് വരി പാതകളാക്കാൻ നീക്കം തുടങ്ങിയത്. അതിൽ മൂന്ന് റോഡുകളും വിവരമുള്ള ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പ്രതിസന്ധിയിലാണ്. സ്വന്തം നാടും ചുറ്റുപാടും ജീവിത സാഹചര്യങ്ങളും സ്വയം കുഴിച്ചുമൂടി ദരിദ്രവാസികളാകാനും നശിക്കാനും നാടിനെ ഇടിച്ചു തകർത്ത് പൊടി തിന്ന് ടോള് കൊടുത്ത് ഗതികേട് തലയിൽ ഏറ്റുവാങ്ങാൻ ബുദ്ധിയുള്ള ജനം ഇഷ്ടപ്പെടില്ല. പക്ഷെ നാലേ മുക്കാൽ പഞ്ചായ ത്തിൽ മാത്രം നിർമിക്കുന്ന 4 വരി പാതയ്ക്കായി വീടും, ഷോപ്പിങ് കോംപ്ലക്സും സ്കൂളും അമ്പലവും തൊഴിലും കൃഷിയിടവും റോഡ് ഫണ്ട് ബോർഡിന് ടോൾ പിരിക്കാനായി വിട്ടുകൊടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന വികസനവാദികൾ ഇപ്പോൾ നെട്ടോട്ടത്തിലാണ്.
നാല് വരി പാതയ്ക്ക് ഭൂമിയും വീടും വിട്ടുകൊടുത്താൽ സർക്കാർ വൻ പ്രതിഫലം നൽകും എന്ന വാഗ്ദാനമാണ് പലരേയും പെട്ടെന്ന് വികസന കുതിച്ചു ചാട്ടത്തിൻ്റെ പ്രവാചകരാക്കിയത്. വിജയൻ സർക്കാരിൻ്റെ നേട്ടമാണ് ഈ റോഡ് നിർമാണം എന്ന് നാട്ടുകാരുടെ മുന്നിൽ തെളിയിക്കാൻ സിപിഎമ്മും വിടില്ല ഞങ്ങൾ എന്നു പറഞ്ഞ് വികസനം തങ്ങളുടെ മാത്രം സ്വപ്നമാണെന്ന് പറഞ്ഞ് കോൺഗ്രസിലെ കുറച്ചു പേരും തമ്മിൽ മത്സരം തന്നെ, നാടു നശിപ്പിച്ച് ടോള് കൊടുപ്പിക്കുന്ന പദ്ധതിയുടെ പിതൃത്വത്തിനായി നടക്കുന്നുണ്ട്. ഇതിനിടയിൽ 4 വരി പാതയിലൂടെ നാടിനെ വികസനത്തിൻ്റെ ഗോകർണ്ണത്തിലെത്തിക്കാനുള്ള നടപടികളും ഒച്ചിനെ പോലെ മുന്നേറിക്കൊണ്ടിരുന്നു. അലൈൻമെൻ്റ് മഞ്ഞക്കുറ്റി കുഴിച്ചിട്ട പറമ്പുകളും വീടുകളും ഒക്കെ പരിശോധിച്ച് റവന്യൂ വകുപ്പ് അടയാളപ്പെടുത്തി. പിന്നെ 'സാമൂഹികാഘാത പഠനം നടത്താൻ കോടികൾ കൊടുത്ത് കോഴിക്കോട്ടൊരു കമ്പനിയെ വച്ചു. അവർ റിപ്പോർട്ട് തയാറാക്കി ജനകീയ വിചാരണയ്ക്ക് യോഗം വിളിച്ചു.അഞ്ചിടത്ത് വിളിച്ചു ചേർത്ത യോഗങ്ങളിലും നഷ്ട ബാധിതരിൽ പകുതി പേർ പോലും പങ്കെടുത്തില്ല. പക്ഷെ റിപ്പോർട്ട് ജില്ലാ കലക്ടർക്കും റോഡ് ഫണ്ട് ബോർഡിനും കൈമാറി. ഇനി വിദഗ്ധ സമിതിയും ഉന്നതാധികാര സമിതിയും ഒക്കെ പരിശോധിച്ച ശേഷം വേണം ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ. അതിനിടയിലാണ് കിഫ്ബി റോഡുകൾക്കെല്ലാം ടോൾ ഏർപ്പെടുത്തി പിഴിയാൻ സർക്കാർ തീരുമാനിക്കുന്നത്.
നാടിനെ വികസിപ്പിക്കാൻ വേണ്ടി എല്ലാ പ്രദേശത്തും ആക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കൊട്ടിയൂരിലാണ് ആദ്യത്തെ സമിതി ഉണ്ടാക്കിയത്. വിട്ടുകൊടുക്കുന്ന ഭൂമിക്ക് ഉയർന്ന വില ലഭ്യമാക്കാൻ വേണ്ട തന്ത്രങ്ങളും എല്ലായിടത്തും ഒരുക്കിയിരുന്നു. എന്നാൽ സർക്കാർ ന്യായവില എന്താണ് എന്ന് ഒടുക്കമേ അറിയാൻ പറ്റൂ. കച്ചവട സ്ഥാപനങ്ങളുടെയും ടൗണിലെ കെട്ടിടങ്ങളുടേയും തൊഴിലാളികളുടേയും വീടുകളുടേയും നഷ്ടപരിഹാര തുക തൃശങ്കുവിലാണ്. സ്വപ്നത്തിൽ കോടികൾ വരെ പ്രതീക്ഷിക്കുന്നുണ്ട്.
പക്ഷെ പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഭൂമിയും സ്ഥലവും വിൽക്കാനും വാങ്ങാനും കഴിയുന്നില്ല പലർക്കും. വായ്പയെടുക്കലും തടസ്സപ്പെടുന്നു. റോഡ് വരും മുൻപ് വ്യാപാര സ്ഥാപനങ്ങൾ മാറ്റി സ്ഥാപിക്കാൻ കഴിയുന്നില്ലാർക്കും. സ്ഥിര നിർമാണങ്ങൾക്ക് പുതിയ അനുമതികൾ വ്യവസ്ഥകളോടെ വേണ്ടി വരുന്നു. ഈ പ്രദേശത്ത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലാത്തവരും മറ്റ് പ്രദേശങ്ങളിൽ താമസിക്കാൻ സൗകര്യമുള്ളവരുമാണ് വികസന തൽപ്പരരായി റോഡിന് വേണ്ടി രംഗത്തു വന്നവരിൽ പലരും എന്നതാണ് പ്രധാന പ്രശ്നം. നാട്ടിൽ താമസിക്കാൻ താൽപര്യമില്ലാത്തവർ സർക്കാരിന് ഭൂമി കൊടുത്ത് കാശും വാങ്ങി നാടുവിടാനുള്ളതിൻ്റെ ഭാഗമായിരുന്നു ഈ അമിത വികസന ത്വരയുടെ ഒരു കാരണം. ഒപ്പം ഈ അവസരം മുതലാക്കി റിയൽ എസ്റ്റേറ്റ് ബിസിനസുകാരും ഭൂമിക്കച്ചവടത്തിന് സാധ്യത തേടി. ചുളുവിലയ്ക്ക് ഭൂമി കിട്ടുമോയെന്ന തിരച്ചിലിലാണ് അവർ. ആക്ഷൻ കമ്മിറ്റികളുടെ പ്രധാന സംഘാടകരിൽ പലരും മേൽപ്പറഞ്ഞ വിഭാഗത്തിൽ പെട്ടവരാണ്. അതിനാൽ തന്നെ നാടിൻ്റെ കുറ്റിയറുക്കാൻ വേണ്ടി കുറ്റി നാട്ടുന്ന ഈ പരിപാടിയെ കുറിച്ച് യാഥാർത്ഥ്യങ്ങൾ അധികം സാധാരണ ജനങ്ങൾക്കും അറിയില്ല എന്നതാണ് വസ്തുത.
ആയിരം കോടി രൂപയാണ് ഭൂമി, വീട്, കെട്ടിടം, സ്ഥാപനം, തൊഴിൽ എന്നിവയൊക്കെ നഷ്ടപ്പെടുന്നവർക്കായി നൽകുമെന്ന് പറയുന്നത്. ഭൂമിക്ക് എത്ര, വീടിനെത്ര, കെട്ടിടത്തിനെത്ര, കച്ചവട സ്ഥാപനങ്ങൾക്കെത്ര, തൊഴിലാളികൾക്കെത്ര കൊടുക്കും എന്നിവയൊക്കെ അജ്ഞാതം. സർക്കാര് അതൊക്കെ നോക്കീം കണ്ട് തരും എന്നൊരു ചിരി മാത്രമാണ് 8 കൊല്ലം കഴിയുമ്പോഴും ആകെയുള്ള സുതാര്യ പ്രഖ്യാപനം.
എന്നാൽ ഈ നാല് വരി പാതയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു വൻ ഗൂഢലക്ഷ്യം ഉണ്ട്. അത് പശ്ചിമഘട്ടത്തെയാകെ ലോക പൈതൃക കേന്ദ്രമാക്കുന്നതിന് വേണ്ടിയുള്ള രഹസ്യ നീക്കമാണ്. കാർബൺ ഫണ്ടിൻ്റെ സാങ്കേതിക സാമ്പത്തിക സാധ്യതകൾ ഉപയോഗിച്ച് പശ്ചിമഘട്ടത്തെ മൊത്തമായി ഒരു വന ആവാസവ്യവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആറ് സംസ്ഥാന കളിലെ പശ്ചിമഘട്ടത്തെ ആമസോൺ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷിത കേന്ദ്രമാക്കുന്ന പദ്ധതി ഇപ്പോൾ നടന്നുവരികയാണ്. ഗാഡ്ഗിൽ കമ്മിറ്റിയെ വച്ച് തുടങ്ങിയ നീക്കം കസ്തൂരി രംഗൻ റിപ്പോർട്ട് വരെ എത്തിയിട്ടും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. പശ്ചിമഘട്ടത്തിലെ ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ഒഴിപ്പിച്ച് ഏക വനം എന്ന നീക്കമാണ് നടക്കുന്നത്. കുടിയൊഴിഞ്ഞ് ജനം നാടുവിടുന്നതിന് ചിന്തിക്കണം. അതിനായിട്ടാണ് പരിസ്ഥിതിലോല മേഖല, പരിസ്ഥിതി സംവേദക മേഖല, ബഫർ സോൺ, തണ്ണീർത്തട സംരക്ഷണം തുടങ്ങിയ വാക്കുകളൊക്കെ പ്രചരിപ്പിക്കുന്നത്. അത് ലക്ഷ്യം കാണാതെ വന്നപ്പോൾ ജനങ്ങളെ ശല്യപ്പെടുത്തിയും കഷ്ടപ്പെടുത്തിയും ശുചിത്വ പ്രവർത്തനം, പ്ലാസ്റ്റിക് നിരോധനം, ഹരിത സംരക്ഷണം തുടങ്ങിയ തട്ടിക്കൂട്ട് പരിപാടികൾ നടത്തുന്നത്. അമിത വൃത്തിബോധം മനോരോഗമാണെന മനശാസ്ത്ര തത്വത്തിൻ്റെ സാങ്കേതിക തന്ത്രം ഉപയോഗിച്ച് ജനങ്ങളിൽ അമിത ശുചിത്വ ചിന്ത കുത്തിവയ്ക്കുന്നു. പ്രധാനമായും കുട്ടികളെയാണ് ഇവരെല്ലാം ഇതിനായി ഉപയോഗിക്കുന്നത്. സ്കൂൾ കുട്ടികളെ പ്രത്യേകിച്ച് എൽപി സ്കൂൾ വിദ്യാർത്ഥികളാണ് ഈ ശുചിത്വ - വനം ലോബിയുടെ ഇരകളും പ്രചാരകരുമാകുന്നത്. വരും തലമുറയിൽ തെറ്റായ സന്ദേശങ്ങൾ കുത്തി നിറയ്ക്കുന്നതിന്നും മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതിന്നും ഉള്ള ശ്രമമാണ് വനം വകുപ്പും വിദ്യാഭ്യസ വകുപ്പും എന്തിനേറേ സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളും ചെയ്യുന്നത്. അതിനായവർ അവരുടെ പാർട്ടികളെയും ആ പാർട്ടികൾക്ക് ചേർന്ന മതങ്ങളേയും ഉപയോഗിക്കുന്നു.
എല്ലാം ഒരു കോക്കസാണ്. പശ്ചിമഘട്ടത്തിലെ ജനവാസം ഒഴിവാക്കി ഏക വനം ഉണ്ടാക്കുക എന്ന പിന്തിരിപ്പൻ ആശയത്തിന് വേണ്ടി പണം പറ്റിപണിയെടുക്കുന്ന രാഷ്ട്രീയ നേതാക്കളും എൻജിഒ കളും കമ്പനികളും വരെ സർക്കാരിനെക്കാൾ അധികാരം ജനത്തിന് മുകളിൽ പ്രയോഗിക്കുന്നു. ഹരിത കർമസേന എന്തിനുണ്ടാക്കി? ശുചിത്വമിഷനെ ആരാണ് നിയന്ത്രിക്കുന്നത്? പ്ലാസ്റ്റിക് നിരോധനം എന്തിനു വേണ്ടി? ഇതിൻ്റെയെല്ലാം ഉദ്ദേശലക്ഷ്യങ്ങൾ പരിശോധിച്ചാൽ തന്നെ വ്യക്തമാണ് ഇന്ത്യൻ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളിലേക്കും വ്യക്തി ജീവിതങ്ങളിലേക്കും ഇടിച്ചു കയറി അസ്വസ്ഥത സൃഷ്ടിക്കുകയും അനാവശ്യ നിയമങ്ങൾ ഉപയോഗിച്ച് സ്വതന്ത്യത്തെ നശിപ്പിക്കുകയും ചെയ്യുകയെന്ന്. ബ്യൂറോക്രസിയും അബദ്ധ ബുദ്ധിജീവികളും ചേർന്ന് നടത്തുന്ന ആക്രമണങ്ങളുടെ ദുരന്തമെല്ലാം അനുഭവിക്കുന്നത് 60 ശതമാനത്തോളം വരുന്ന കർഷകരും കർഷക തൊഴിലാളികളും 80 ശതമാനത്തിൽ അധികം വരുന്ന സാധാരണക്കാരുമാണ്. കർഷകരും തൊഴിലാളികളും പ്രതികരിക്കുന്ന സമയത്ത് അതിനെ തമസ്കരിക്കാൻ രാഷ്ട്രീയ തെരുവുയുദ്ധങ്ങൾ സൃഷ്ടിക്കും. യുവജന സംഘടനകളേയും വിദ്യാർത്ഥി സംഘടനകളേയും മത സാമുദായിക സംഘടനകളേയും ഇളക്കി ഇറക്കിവിട്ട് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ചെയ്യുന്നത്. അതിനായി സർക്കാരിൻ്റെ വിവിധ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയവും മതപരവുമായി ദുരുപയോഗം ചെയ്യുന്നു. പൊലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻ്റുകളെയാണ് മുൻ കാലങ്ങളിൽ പൗരസ്വാതന്ത്ര്യത്തിന് മുകളിൽ നിയന്ത്രണം വരുത്താൻ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്നത് വനം വകുപ്പിനെ ഉപയോഗിച്ച് നടപ്പിലാക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്. വനം നിയമത്തിൽ ഭേതഗതി ബില്ലുമായി വിജയനും ശശിയും കുതിച്ചു ചാടിയെത്തിയതിന് പിന്നിലെ രഹസ്യവും ഇതാണ്. പശ്ചിമഘട്ടത്തിലെ ഏക വനം പ്രാവർത്തികമാക്കാൻ കേരളത്തിലെ 13600 ചതുരശ്ര കിലോമീറ്റർ കൃഷിഭൂമിയെ വനനിയമങ്ങളുടെ പരിധിയിൽ എത്തിക്കണം.ഈ 13600 കിലോമീറ്റർ എന്ന കണക്ക് വേറെ എവിടെയെങ്കിലും ഇതിന് മുൻപ് കേട്ടിട്ടുണ്ടോ? ഉണ്ട്. കസ്തൂരി രംഗൻ റിപ്പോർട്ടിൽ ഈ 13000 കിലോമീറ്റർ ഉണ്ട്. 123 വില്ലേജുകളിലായി പരിസ്ഥിതി ലോല മേഖലയാക്കാനാണ് അന്ന് ശ്രമിച്ചത്. 123 വില്ലേജുകളുടെ മേൽ വനം പരിസ്ഥിതി നിയമങ്ങൾ അടിച്ചേൽപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗതികെട്ട് കർഷകർ കുടിയൊഴിഞ്ഞ് നാടോടികളായി നാടുവിടും. അവിടം വനമാകും എന്ന് സർക്കാരും ഉദ്യോഗസ്ഥരും വന്യജീവികളുടെ ജീവനക്കാരും കരുതി. പക്ഷെ അത് പാളി. പലതവണ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോഴും കർഷകർ പ്രതിഷേധിച്ചു. കോടതികൾ വിലങ്ങുതടിയായി. 13000 കിലോമീറ്റർ കുറഞ്ഞു കുറഞ്ഞ് 8500 ൽ എത്തി. കർഷകരെ എതിർത്തും അടിച്ചമർത്തിയും ഒതുക്കാനുള്ള തന്ത്രങ്ങൾ പരാജയപ്പെട്ടതോടെ അടുത്തത് പഞ്ചായത്തുകളെ നിരായുധരും നിസംഗരുമാക്കുക എന്നതിനായി ശ്രമം. ഗ്രാമീണ റോഡുകൾ പുതിയതായി നിർമിക്കാൻ ഫണ്ട് അനുവദിക്കാതായി. പഴയ റോഡുകൾ അറ്റകുറ്റപണി നടത്താതെയായി.കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു കൃഷിയിടം തെളിക്കുന്ന പണികൾ അനുവദിക്കാതായി. പഞ്ചായത്തുകൾക്ക് നിഷ്ഗുണ ഭാവമാക്കി മാറ്റി. പക്ഷെ കർഷകർ കൂടുതൽ സംഘടിതരാകുകയും കോൺഗ്രസ് കർഷകർക്കൊപ്പം ചേരുകയും ചെയ്തതോടെ സർക്കാരിൻ്റെയും വനംവകുപ്പിൻ്റയും തന്ത്രങ്ങൾ വീണ്ടും പാളി. അടുത്ത ഘട്ടത്തിലാണ് പുതിയ തന്ത്രമിറക്കിയത്. ഏത് ജനത്തെയും പറ്റിക്കാൻ പറ്റിയ വാക്ക് വികസനം എന്ന വാക്കാണെന്ന് സർക്കാർ മനസ്സിലാക്കി. കേട്ടാൽ പോലും കണ്ണ് മഞ്ഞളിക്കുന്ന രണ്ട് വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ടൂറിസവും വമ്പൻ റോഡുകളും പാലങ്ങളും ഒക്കെ ആ വഴിയെത്തി. ഏത് മലഞ്ചെരുവിലും റിസോർട്ടുകൾ ഉണ്ടാക്കുന്നതിനായി പട്ടണങ്ങളിലെ മാഫിയകളെ ഉപയോഗിച്ചു. അവർ മലയോരത്ത് കൃഷിഭൂമികൾ ചുളുവിലയ്ക്ക് വാങ്ങി റിസോർട്ടുകൾ ഉണ്ടാക്കി. ബാക്കി ഭൂമി കാടായി കിടക്കുന്നു. വനാതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ ഇനി സർക്കാരിന് പണം മാത്രം കണ്ടെത്തിയാൽ മതിയാകും. പണം ലഭിച്ചാൽ റിസോർട്ട് മാഫിയകൾ വനാതിർത്തിയിലെ ഭൂമിയും സ്വത്തും സർക്കാർ പറയുന്ന വില വാങ്ങി ഒഴിവാകും. കർഷകരുടെ എതിർപ്പ് ഒഴിവാകുകയും മാഫിയകൾക്ക് പണം ലഭിക്കുകയും വനംവകുപ്പിന് ഭൂമി ലഭിക്കുകയും ചെയ്യും. ഈ പ്രോസസിങ് നടത്താൻ വേണ്ടി കഴിഞ്ഞ 10 വർഷത്തിനിടയിൽ മലയോരത്തെ ഗ്രാമങ്ങളിലേക്ക് കാട്ടാനകളെയും കുരങ്ങുകളെയും കടുവയേയും പുലികളേയും രാജവെമ്പാലകളേയും എത്തിച്ച് തുറന്നു വിട്ടു. കാട്ടാനകൾ കൃഷികൾ നശിപ്പിച്ചു. ജീവനുകളെടുത്തു. മറ്റ് വന്യ സ്വത്തുക്കൾ നശിപ്പിക്കുകയും സമാധാനം കെടുത്തുകയും ചെയ്തു. ഗതികെട്ട കർഷകർ റിസോർട്ട് മാഫിയകൾക്ക് ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റു. ഗതികെട്ട ബാക്കി കർഷകരുടെ ഭൂമിയെ വിഴുങ്ങാൻ വനം വകുപ്പ് തന്നെ റീലൊക്കേഷൻ പദ്ധതിയും കൊണ്ടുവന്നു. ഒരു കുടുംബത്തിന് 15 ലക്ഷമെന്ന കണക്കിൽ ഭൂമിയെടുപ്പ് തുടരുകയാണ്. ഇതുകൊണ്ടൊന്നും നിശ്ചിത ഭൂമി ലഭിക്കില്ലെന്ന് കണ്ടെത്തിയ സർക്കാരും ഉദ്യോഗസ്ഥരും അടിസ്ഥാന സൗകര്യങ്ങൾ ജനത്തിന് കിട്ടുന്ന സാഹചര്യം ഒഴിവാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു. അതാണ് വികസന പദ്ധതികൾ എന്ന പേരിൽ പ്രത്യേകിച്ച് പലതും ആസൂത്രണം ചെയ്തു. ഒരു ലാഭവും ലഭിക്കാത്തതും ഒരു ലോജിക്കും യുക്തിക്കും നിരക്കാത്തതും അമ്പും തുമ്പുമില്ലാത്തതുമായ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് പരമാവധി അസൗകര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ് അ തന്ത്രം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാകുന്നത് ടൗണുകളിലെ വ്യാപാര മേഖലയിൽ ആണ്. ആ വ്യാപാര മേഖലയും ടൗണുകളും ഇല്ലാതാക്കാൻ കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നാണ് നാലേ മുക്കാൽ പഞ്ചായത്തിലെ 4 വരി പാത. ടൗണുകൾ ഇല്ലാതാകും. റീ ലൊക്കേഷൻ പദ്ധതി പ്രകാരം വനാതിർത്തിയിലെ കൃഷിയിടങ്ങൾ വനം വകുപ്പ്ഏറ്റെടുക്കും. റിസോർട്ട് മാഫിയ ബാക്കി സ്ഥലം ചുളുവിലയ്ക്ക് വാങ്ങി വനമാക്കി സർക്കാറിന് തന്നെ ഏതെങ്കിലും പദ്ധതികളുടെ പേര് പറഞ്ഞ് നൽകി കാശും വാങ്ങി രക്ഷപ്പെടും. അമ്പായത്തോടിനപ്പുറത്ത് വയനാട്ടിലേക്ക് എന്തേ നാല് വരി പാത പണിയാത്തത്.? എന്താ വയനാട്ടുകാർക്ക് അമ്പായത്തോട് മുതൽ മാത്രം 4 വരി സൗകര്യത്തോടെ വിമാന താവളത്തിലേക്ക് പോയാൽ മതിയോ? വയനാട്ടിലേക്ക് ചുരം രഹിത പാത പണിയില്ല എന്ന വാശിക്ക് പിന്നാലെ ചേതോവികാരവും മറ്റൊന്നല്ല. ചുരമില്ലാ പാത വന്നാൽ മാനന്തവാടിയിൽ മുഴുനീളം 4 വരി പാതവേണമെന്ന ആവശ്യം അംഗീകരിക്കേണ്ടതായി വന്നേക്കാം. അതോടെ ഏക വനം പദ്ധതി പിന്നേം പാളും. ടൗണുകൾ ഇല്ലാതാകുന്നതോടെ പുതിയ ടൗൺഷിപ്പുകൾ നഷ്ടത്തിലാകുന്നതോടെ ജനം സ്വയം കുടിയൊഴിയാകും. മിച്ചമുള്ളവരെ വനം വകുപ്പിനെ ഉപയോഗിച്ച് കേസുകളിൽ കുടുക്കി നാടുവിടാൻ പ്രേരിപ്പിക്കും. കൃഷിയിടങ്ങളിലേക്ക് വന്യ ജീവികളെ ഇറക്കി വിടുകയും അതിൻ്റെ പേരിൽ കഷ്ടപ്പെടുന്നവരെ കേസിൽ കുടുക്കിയും മറ്റും നാട് വിടും വരെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യും.
വികസനമെന്ന് കേട്ടാൽ ജനത്തെ പറ്റിക്കാൻ തയാറാകുന്ന എൻജിഒകളും രാഷ്ട്രീയക്കാരും കർമസമിതിക്കാരും കഥയറിയാതെ പൊട്ടൻ കളിക്കുകയാണ്. യഥാർത്ഥത്തിൽ അവരൊക്കെ ഒറ്റുകാരാണ്. സ്വയം പ്രമാണിമാരാകാനും ജനത്തെ പറ്റിച്ചും തെറ്റിദ്ധരിപ്പിച്ചും ലാഭം കൊയ്യാനും നടക്കുന്നവർ സൃഷ്ടിക്കുന്ന കുടുക്കുകൾ ഭീകരമാണ്. ഇത്തരം പദ്ധതികൾ വന്നാൽ ഇതു വരെ സ്വതന്ത്രമായി സഞ്ചരിച്ച വഴികളിൽ ഇനി ടോൾ കൊടുക്കണം. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് റോഡ് ഉപയോഗത്തിന് യൂസർ ഫീ ഈടാക്കാൻ ശ്രമിക്കും.റോഡിൻ്റെ ഇരുവശത്തും 10 മീറ്റർ വീതം ബഫർ സോൺ വരാം.ആ സ്വകാര്യ ഭൂമിയിൽ നിർമാണങ്ങൾക്കും കൃഷിക്കും നിയന്ത്രണം വരും. വസ്തു നികുതിയും ഭൂനികുതിയും മറ്റ് നികുതികളും വർധിപ്പിക്കും. 25 വർഷം കഴിയുമ്പോൾ ഏക വനം പദ്ധതി മേഖലയിലേക്കെത്തുന്നവർക്ക് സ്വാഗതം എന്ന ബോർഡു കണ്ടാലും അതിശയപ്പെടേണ്ടി വരില്ല. ആ ദുരന്ത സാധ്യത തള്ളിക്കളയാനാകില്ല. നാലേ മുക്കാൽ പഞ്ചായത്തിൽ 4 വരി പാത വന്നാൽ വികസനമെത്തുമെന്ന് പറയുന്ന കർമസമിതികളിൽ ഒന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൻ്റെ ഒടുവിൽ പറഞ്ഞ ചില കാര്യങ്ങൾ പരിശോധിച്ചാൽ ചില സൂചനകൾ ലഭിക്കും. നാല് വരി പാത വരുന്ന നാലേ മുക്കാൽ പഞ്ചായത്തുകളിൽ രണ്ട് പഞ്ചായത്തുകളിൽ നിന്ന് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സ്വയം കുടിയൊഴിഞ്ഞ് പോയവരുടെ എണ്ണം 500 ൽ അധികമാണ്. വനമാക്കാൻ കൃഷിഭൂമി വിട്ടുകൊടുക്കാൻ തയാറാണെന്ന് പറഞ്ഞ് അപേക്ഷ നൽകിയവരുടെ എണം 1500 ൽ അധികമാണ്. തുഛമായ വിലക്ക് സ്ഥലം വിറ്റുപോയവരുടെ എണ്ണവും ആയിരത്തിൽ അധികമാണ്. ഇനി ടൗണുകളും കൂടി നശിച്ചാൽ എന്താകും അവസ്ഥ എന്ന് 4 വരി പാതയ്ക്കായി അധ്വാനിക്കുന്ന കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ പറഞ്ഞ വസ്തുതകൾ പരിശോധിക്കാം..
"4 വരി പാതയുടെ സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. ഉന്നതാധികാര സമിതി യോഗം ചേർന്ന് റിപ്പോർട്ട് അംഗീകരിച്ചാൽ മാത്രമേ ഭാവി പദ്ധതികൾ നടപ്പിലാകു.കോഴിക്കോട്ടെ വി.കെ.കൺസൾട്ടൻസിയാണ് സാമുഹികാഘാത പഠനം നടത്തിയത്.85 ഹെക്ടർ ഭൂമി സർവ്വേ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഉന്നതാധികാര സമിതി പഞ്ചായത്ത് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേർന്ന് റിപ്പോർട്ട് അംഗീകരിച്ച് തിരുവനന്തപുരത്തേക്ക് അയയ്ക്കണം. അംഗീകാരം കിട്ടിക്കഴിഞ്ഞാൽ മാത്രമേ ലവൻ 1 നോട്ടിഫിക്കേഷൻ നടത്താൻ കഴിയു. ഈ നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ ഭൂമി അളന്ന് തിട്ടപ്പെടുത്താനും ആദായങ്ങളും കെട്ടിടങ്ങളും എടുപ്പുകളും കണക്കാക്കി മഹസർ തയാറാക്കുന്നതിന് സാധിക്കു.2017ൽ ഗസറ്റ് വിജ്ഞാപനം മൂലം ഏറ്റെടുത്ത റോഡിൻ്റെ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുന്നതിൽ ആശങ്കയുണ്ട്. ഭൂമി വിട്ടുകൊടുക്കുന്ന മുഴുവൻ പേർക്കും ആശങ്കയുണ്ട്. എത്രയും വേഗം പദ്ധതി നടപ്പാക്കി നഷ്ടപരിഹാര തുക ഭൂമി വിട്ടുകൊടുക്കുന്നവർക്ക് നൽകണം. ഏതൊരു നിർമാണത്തിലും താമസം വരുമ്പോൾ അതിനുണ്ടാകുന്ന നഷ്ടം സംസ്ഥാനത്തിനും നികുതി ദായകർക്കുമാണ്. കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം 600 ഓളം പേർ ഭൂമിയും കച്ചവട സ്ഥാപനങ്ങളും വിട്ടുകൊടുക്കേണ്ടതായി വരും. സർക്കാർ വിജ്ഞാപനം വന്നില്ലെങ്കിൽ കച്ചവടക്കാർ വലയും. വീടുകൾ പോകുന്നവരേ പോലെ തന്നെ കച്ചവട സ്ഥാപനം പോകുന്നവർക്ക് പുതിയ ലാവണം കണ്ടു പിടിക്കണമെങ്കിൽ വിജ്ഞാപനം വരേണ്ടതുണ്ട്. അത് തൊഴിൽ പ്രശ്നമാണ്. കലക്ടറും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്നുള്ള ഉന്നതാധികാര സമിതി ചേർന്ന് അന്തിമ റിപ്പോർട്ട് തയാറാക്കി അംഗീകരിക്കണം. കൊട്ടിയൂർ റസിഡൻസ് അസോസിയേഷനാണ് ഇക്കാര്യങ്ങളുമായി മുന്നോട്ടു പോകുന്നത്. കാലാകാലങ്ങളിൽ ലഭിക്കുന്ന വിവരങ്ങൾ ഭൂവുടമകളെ അറിയിക്കുന്നുമുണ്ട്.ഏറ്റവും കുറവ് ജനങ്ങൾക്ക് എതിർപ്പ് ഉണ്ടായ റോഡാണ് ഇത്. പദ്ധതി വൈകിയാൽ സർക്കാരിന് നഷ്ടം സംഭവിക്കും. 12 ശതമാനം നൽകിക്കൊണ്ടിരിക്കണം. രണ്ടാമത്തെ നഷ്ടം റസി ഡൻസ് ആസോസിയേഷനാണ്. ഞങ്ങൾ റോഡിലിറങ്ങും, കാണാത്ത വിധത്തിലുള്ള സമരവുമായി മുന്നോട്ടു പോകും. 7 വർഷമായി ഞങ്ങളെ ഇവിടെ തളച്ചിട്ടിരിക്കുകയാണ്. ഞങ്ങൾക്കെവിടെയും പോകാൻ പറ്റുന്നില്ല, ഭൂമി വിൽക്കാൻ പറ്റുന്നില്ല, വീടെടുക്കാൻ കഴിയുന്നില്ല. കടകൾ ഉണ്ടാക്കാൻ പറ്റുന്നില്ല. 3000 പേർ വരുന്ന വീട്ടുകാരേ ബന്ദികളാക്കി വച്ചിരിക്കുന്ന പ്രക്രിയയാണ് നടത്തി വച്ചിരിക്കുന്നത്. പരിഹാരമുണ്ടായേ പറ്റൂ. നോട്ടിഫിക്കേഷൻ വന്നാൽ മാത്രമേ ശാശ്വതമായ സമാധാനം ഉണ്ടാകൂ. അതു വരെ ഇവിടെ നിന്ന് പോകാനും പറ്റില്ല, നിൽക്കാനും പറ്റില്ല എന്ന അവസ്ഥയാണ്."
ഇത് പറയുന്നത് നാലേ മുക്കാൽ പഞ്ചായത്തിൽ മാത്രം നിർമിക്കുന്ന സർക്കാർ ടോൾ പിരിക്കാൻ സർക്കാർ നിർമിക്കുന്ന 4 വരി പാതയ്ക്കായി അതിസാഹസത്തോടെ പോരാടുന്ന കൊട്ടിയൂർ റസിഡൻസ് അസോസിയേഷനാണ്. കണ്ണൂർ ജില്ലയിലെ മറ്റെല്ലാ നാല് വരി പാതയ്ക്കും എതിരെ അതത് പ്രദേശത്തെ നാട്ടുകാർ എതിർത്തപ്പോൾ നാലേ മുക്കാൽ പഞ്ചായത്തുകളിൽ കൂടി നാലുവരിപാതപരമാവധി വീതിയിൽ ഉടൻ പണിയണമെന്ന് ആവശ്യപ്പെട്ട് തിരക്ക് കൂട്ടിയവർ. നിലവിലുള്ള നാട്ടിലെ സുരക്ഷിത ജീവിതം തകർത്താണെങ്കിലും വികസനമെന്ന നിർവ്വചനമില്ലാത്ത എന്തോ സംഭവത്തിൻ്റെ പേരിൽ സർക്കാർ സ്പോൺസർ ചെയ്ത വല്ലാത്ത സ്വപ്നങ്ങൾ തകർക്കുന്നവർ അറിയേണ്ടതാണിക്കാര്യങ്ങൾ. എല്ലാ രാജ്യങ്ങളിലും നിലവിൽ ജീവിക്കുന്ന ചുറ്റുപാടുകളെ സുരക്ഷിതമാക്കിയും കാലത്തിന് അനുസരിച്ച് അത്യാവശ്യമായി മാത്രം വരുന്ന നവീകരണ പ്രവൃത്തികൾ നടത്തിയും ആണ് വികസന പ്രവൃത്തികൾ നടത്തുന്നതെങ്കിൽ കേരളത്തിൽ പക്ഷെ എന്തേലും വികസിപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് നടക്കുന്നവരാണ് അധികമുള്ളത്. ആവശ്യമു ള്ള വികസനം ആവശ്യമുള്ളയിടത്ത് ആവശ്യമുള്ള കാലത്ത് ഉണ്ടാക്കുന്നതിനെയാണ് വികസനം എന്ന് പറയുന്നത്. സാധ്യതയും സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. 12 മീറ്റർ വീതിയിൽ മലയോര ഹൈവേ ഉണ്ടാക്കി അത് പൂർണ രൂപത്തിൽ നിർമിച്ച് ഉപയോഗിച്ച് സഞ്ചരിക്കാൻ കഴിവില്ലാതിരിക്കെ രണ്ടു വരി പാത ഭാവിയിൽ അസൗകര്യമാണെന്ന് പറഞ്ഞ് ഇപ്പോൾ 4 വരി പാത ഉണ്ടാക്കാൻ ഇറങ്ങുന്ന വികസനത്തെ കണ്ട് വികസിത രാജ്യങ്ങൾ വാ പൊത്തി ചിരിക്കുന്നുണ്ടാകും. ഇത്തരം വികസന പ്രക്രിയകളെ കുറിച്ചു ചിന്തിക്കാൻ മാത്രം കഴിവുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർക്കും ഭരണകൂടങ്ങൾക്കും രാഷ്ട്രീയക്കൾക്കും സാധിച്ചതാണ് കേരളത്തിൻ്റെ പ്രധാന വികസനം.
A 4-lane road to establish a single forest? To the brutality of the forest department of the country? To what extent are the scams behind the word development? Will the 4-lane road break the mountain's neck?